തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ട് ഏർപെടുത്തുന്നതിനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരും

proxy vote in local elections to give legitimacy the government will bring in the ordinance

കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും പ്രോക്സി വോട്ട് ഏർപെടുത്താൻ വേണ്ടി സർക്കാർ ഓർഡിനൻസ് കൊണ്ടു വരും. നിയമ സഭാ സമ്മേളനത്തിനു ശേഷം ഓർഡിനൻസ് കൊണ്ടു വരാനാണ് ആലോചന. അതേസമയം സർക്കാർ നീക്കത്തനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പ്രോക്സി വോട്ട് അനുവദിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. ഇതിനു വേണ്ടി പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി ആക്ടുകളിൽ ഭേദഗതി വേണമെന്നാവശ്യപെട്ട് കമ്മീഷൻ സർക്കാരിന് കത്തും നൽകിയിട്ടുണ്ട്.

എന്നാൽ പ്രോക്സി വോട്ട് നടപ്പാക്കിയാൽ തെരഞ്ഞെടുപ്പിൽ വലിയ ക്രമക്കേട് ഉണ്ടുകുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. പ്രോക്സി തീരുമാനത്തിൽ നിന്ന് കമ്മീഷൻ പിന്നോട്ട് പോകണമെന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിളിച്ചാവശ്യപെട്ടു. അതേസമയം കൊവിഡ് രോഗികൾക്കും ക്വാറന്റൈൻ രോഗികൾക്കും അവരുടെ ജനാധിപത്യ അവകാശം നിർവഹിക്കാൻ മറ്റെന്ത് മാർഗമാണുള്ളതെന്ന ചോദ്യമാണ് കമ്മീഷൻ വൃത്തങ്ങൾ ഉന്നയിക്കുന്നത്.

Content Highlights; proxy vote in local elections to give legitimacy the government will bring in the ordinance