കിഫ്ബി മസാല ബോണ്ടുമായി ബന്ധപെട്ട് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

ED began an investigation into Kiifb Masala bond

കിഫ്ബി മസാല ബോണ്ടിനെക്കുറിച്ച് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ്പ സ്വീകരിച്ചതിനെ കുറിച്ചാണ് അന്വേഷണം നടത്തുക. ഇതുമായി ബന്ധപെട്ട് ഇഡി ആർബിഐക്ക് കത്ത് നൽകി.

വിശദാംശങ്ങൾ തേടി കൊണ്ടാണ് ഇഡി ആർബിഐക്ക് കത്ത് നൽകിയത്. സിആന്റ്എജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടായിക്കിയതായി സിഎജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇത് സംബന്ധിച്ചാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടൊ എന്നതാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ചില പേജുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഭരണഘടനാ വിരുദ്ദമായി ഒന്നും ഇല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.

Content Highlights; ED began an investigation into Kiifb Masala bond