കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരം

Former Assam Chief Minister Tarun Gogoi Health Worsens On Ventilator

കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളിൽ പലതിന്റേയും പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും അബോധാവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് പിന്നീട് നെഗറ്റാവായ തരുൺ ഗോഗൊയിയെ കൊവിഡാനന്തര ആരേഗ്യ പ്രശ്നങ്ങളെ തുടർന്ന് നവംബർ രണ്ടിനാണ് ഗുവഹാട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ അദ്ധേഹത്തിന് വെന്റിലേറ്റർ സഹായം നൽകുന്നുണ്ട്. ശനിയാഴ്ച ഉച്ചക്ക് ശേഷം മുതൽ ശ്വാസ തടസ്സം രൂക്ഷമാവുകയും തരുൺ ഗോഗൊയിയുടെ ആരോഗ്യനില വഷളാവുകയുമായിരുന്നെന്ന് ഹിമന്ത ബിശ്വ പറഞ്ഞു. നിലവിൽ അദ്ധേഹം ഇന്റുബേഷൻ വെന്റിലേറ്ററിലാണുള്ളത്. കൂടാതെ ഡയാലിസിസും ആരംഭിച്ചു.

അടുത്ത 48-72 മണിക്കൂർ നിർണായകമാണെന്നും അദ്ധേഹം വ്യക്തമാക്കി. ഇപ്പോൾ 86 വയസ്സുള്ള തരുൺ ഗോഗൊയ് മൂന്ന് തവണ അസം മുഖ്യമന്ത്രിയായിട്ടുണ്ട്. ആഗസ്റ്റ് 25 നായിരുന്നു അദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബർ 25 നാണ് ഡിസ്ചാർജ് ചെയ്തത്. പിന്നീട് കൊവിഡാനന്തര അസ്വസ്ഥതകളെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും ഈ മാസം രണ്ടിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Content Highlights; Former Assam Chief Minister Tarun Gogoi Health Worsens On Ventilator