ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായി ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനം അയക്കാനൊരുങ്ങി ചൈന. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൌത്യത്തിന്റെ ഭാഗമായുള്ള പര്യവേഷണ വാഹനം ചൊവ്വാഴ്ച പുറപെടും. ചൈന നാഷ്ണൽ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (സി.എൻ.എസ്.എ) തുടർച്ചയായ ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് ഇത്.
ചന്ദ്രന്റെ ഉത്സഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് പദ്ധതിയുടെ ലക്ഷ്യം. ദൌത്യം വിജയകരമായാൽ കഴിഞ്ഞ 40 വർഷത്തിലേറെയായി ചന്ദ്രോപരിതലത്തിൽ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും. ഏകദേശം 4 പൌണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ 1960 കളിലും 1970 കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൌത്യം വിജയകരമായി പൂർത്തീകരിച്ചിട്ടുള്ളത്.
Content Highlights; china moon mission will try to bring back the first lunar rocks in decades