ടെസ്ലയുടേയും സ്പേയ്സ് എക്സിൻ്റേയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ബിൽ ഗേറ്റ്സിനെയും മറികടന്ന് ലോക കോടിശ്വരൻ പട്ടികയിൽ രണ്ടാമതെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 176.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻ്റെ ആസ്തി. 2020ൽ മാത്രം അദ്ദേഹത്തിൻ്റെ ആസ്തിയിലുണ്ടായ വർധനവ് 100.3 ബില്യൺ ഡോളറാണ്. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിൻ്റെ ആസ്തി 182 ബില്യൺ ഡോളറാണ്.
വർഷങ്ങളായി ലോക കോടീശ്വരന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗേറ്റ്സിനെ 2017ലാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട് കഴിഞ്ഞ വർഷം നവംബറിൽ ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിൻ്റെ നിലവിലെ ആസ്തി.
content highlights: Elon Musk overtakes Bill Gates to become the world’s second-richest person