ന്യൂഡല്‍ഹി: 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ച വാരണാസിയില്‍ മോദിക്ക് എതിരെ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെ ചോദ്യം ചെയ്ത മുന്‍ ബിഎസ്എഫ് ജവാന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ ആഗ്രഹിച്ച മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദുര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെ പരാമര്‍ശിച്ച് ഓണ്‍ലൈനില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 2017-ലാണ് തേജ് ബഹാദൂറിനെ ബിഎസ്എഫില്‍ നിന്ന് പിരിച്ച് വിടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇദ്ദേഹം നല്‍കിയ ഹര്‍ജി നേരത്തെ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.
ചീപ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജവാന്റെ ഹര്‍ജി തള്ളിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിനിധിയായി ആയിരുന്നു പ്രധാനമന്ത്രിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ യാദവ് പത്രിക നല്‍കിയത്.
Content Highlight: SC dismisses sacked BSF Jawan’s plea challenging Narendra Modi’s election from Varanasi in 2019 Lok Sabha polls