രാഹുൽ ഗാന്ധി എത്തിച്ചു നൽകിയ പ്രളയ ഭക്ഷ്യകിറ്റുകൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി

Flood Food kits which Had Delivered By Rahul Gandhi Found Worm infected at Nilambur

2019ലെ പ്രളയകാലത്ത് തൻ്റെ മണ്ഡലത്തിൽ വിതരണം ചെയ്യാനായി വയനാട് എംപി രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിക്ക് നൽകിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂർ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയിൽ കെട്ടികിടക്കുന്നത്. കടമുറി വാടകയ്ക്ക് എടുക്കാൻ വന്ന ആളുകൾ മുറി തുറന്ന് നോക്കിയപ്പോഴാണ് ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നത് കണ്ടത്. സംഭവം പുറത്തായതോടെ ഡിവെെഎഫ്ഐ-സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

ഭക്ഷ്യധാന്യങ്ങൾ, പുതപ്പ്, വസ്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയാണ് കടമുറിയിൽ വിതരണം ചെയ്യാതെ കിടക്കുന്നത്. സാധനങ്ങൾ ഇവിടെ സൂക്ഷിച്ച കാര്യം മറന്നുപൊയെന്ന വിചിത്ര വാദമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം എത്തിച്ചപ്പോൾ തന്നെ കേടായിരുന്നതിനാൽ മാറ്റിവെച്ചതാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. സംഭവത്തെകുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി എടുക്കുമെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. പാവങ്ങളുടെ ഭക്ഷ്യകിറ്റുകൾ പൂഴ്ത്തിവെച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. 

content highlights: Flood Food kits which Had Delivered By Rahul Gandhi Found Worm infected at Nilambur