തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാമതും നോട്ടീസയച്ച് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെങ്കിലും ആ ടീം ഉള്ളത് മുഖ്യമന്ത്രിയുിടെ ഓഫീസിലാണെന്ന ഇഡിയുടെ കണ്ടെത്തലിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.
ആദ്യ ഘട്ടത്തില്‍ രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ചോദ്യം ചെയ്യല്‍ നീട്ടി വെക്കുകയായിരുന്നു. ഇപ്പോള്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ട സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രണ്ടാമതും നോട്ടീസ് അയച്ചത്. വെള്ളിയാഴ്ച്ച ഹാജരാകാനാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി എം രവീന്ദ്രന്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെയാളെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. എന്നാല്‍, ചോദ്യം ചെയ്തെന്ന് കരുതി ആരും കുറ്റവാളിയാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Content Highlight: Gold smuggling case- ED issues notice to CM Raveendran again