ചെന്നൈ: കരയില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുള്ള നിവര് ചുഴലികാറ്റ് ഇന്ന് കര തൊടുമെന്ന് പ്രവചനം. തമിഴ്നാട്ടില്‍ നിന്നും 220 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് നിലവില്‍ നിവര് ഉള്ളത്. ചെന്നൈയിലും വടക്കന്‍ മതിഴ്നാട്ടിലും നിവര് ദുരന്തം വിതക്കാനുള്ള സാധ്യത പരിഗണിച്ച് തമിഴ്നാട്ടിലും പുതിച്ചേരിയിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
തമിഴ്നാട്, ആന്ധ്ര പ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്കാണ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലും, വടക്കന്‍ തമിഴ്നാട്ടിലെ തീരപ്രദേശത്തും ഇന്നലെ മുതല്‍ കനത്ത മഴയനുഭവപ്പെട്ടു. നിവര് നാശം വിതയ്ക്കാന്‍ സാധ്യതയുള്ള കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, പുതുക്കോട്ട കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
കൂടാതെ, ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോയുടെ 49 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് തെക്കന്‍ തമിഴ്നാട്ടിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കി. തഞ്ചാവൂര്‍, നാഗപട്ടണം ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. നാവികസേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്കായി വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
Content Highlight: Hurricane Nivar ; Tamil Nadu, Andhra Pradesh and Puducherry are on high alert