മര്യാദാ പുരുഷോത്തം ശ്രീരം എയർപോർട്ട്; അയോധ്യ വിമാനത്താവളത്തിന് പേര് മാറ്റാൻ യോഗി സർക്കാർ

Yogi govt clears proposal to rename Ayodhya airport as Sri Ram airport

അയോധ്യ എയർപോർട്ടിൻ്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. മര്യാദാ പുരുഷോത്തം ശ്രീരാം എയർപോർട്ടെന്ന് നാമകരണം ചെയ്യാനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിക്കാനുള്ള പ്രമേയത്തിനും അനുമതി നൽകിയിട്ടുണ്ട്. നിയമസഭ പാസാക്കിയതിന് ശേഷം ഇത് വ്യോമയാന മന്ത്രാലയത്തിന് അയക്കും. കേന്ദ്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. 

2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്രം നിർമാണം പൂർത്തിയാകുന്നതോടെ ജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളം നിർമ്മിക്കുന്നതെന്നാണ് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. എയർപോർട്ട് നിർമാണത്തിന് സർക്കാർ 525 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുണ്ട്. ഇതിൽ 300 കോടിരൂപ ഇതുവരെ ചെലവിട്ടു. രാമൻ്റെ പിതാവായ ദശരഥൻ്റെ പേരിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. നേരത്തെ ഉത്തർപ്രദേശിലെ ഫെെസാബാദ് ജില്ലയുടെ പേര് ശ്രീ അയോധ്യ എന്നാക്കി മാറ്റിയിരുന്നു. അലഹബാദിൻ്റെ പേര് പ്രയാഗ് രാജ് എന്നും മാറ്റിയിരുന്നു. 

content highlights: Yogi govt clears proposal to rename Ayodhya airport as Sri Ram airport