ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. 2015ലെ വെള്ളപ്പൊക്കം ഇക്കുറിയും ആവർത്തിക്കുമോയെന്ന ഭയത്തിലാണ് തമിഴ്നാട്ടിലെ ജനങ്ങൾ. 2015ലെ വെള്ളപ്പൊക്കത്തിൽ നിരവധി കാറുകൾ വെള്ളത്തിൽ ഒഴുകിയപോയ സാഹചര്യം ഇത്തവണ ഒഴിവാക്കാനായി മേൽപ്പാലം ഉൾപ്പെടെയുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് കാറുകൾ പാർക്ക് ചെയ്തിരിക്കുകയാണ്. 2015ൽ നഗരപ്രദേശമായ മഡിപാക്കം, കോട്ടൂർപുരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിലൂടെ ഒഴുകിപോയിരുന്നു. അന്നത്തെ വെള്ളപ്പൊക്കം അപ്രതീക്ഷിതമായിരുന്നതിനാൽ മുൻകരുതലുകൾ എടുക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ ഇത്തവണ വലിയ മുൻകരുതലുകളാണ് എടുത്തിരിക്കുന്നത്. മേൽ പാലങ്ങളുടെ ഇരുവശത്തും കാറുകൾ നിരനിരയായി കിടക്കുന്നത് മുമ്പൊരിക്കലും ഇവിടെ കണ്ടിട്ടില്ലാത്ത കാഴ്ചയാണെന്ന് തദ്ദേശവാസികൾ പറഞ്ഞു. മേൽപാലത്തിൽ പാർക്ക് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും വെെറലായിട്ടുണ്ട്. ഇത്തവണയും തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രണ്ടരലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയില്‍ മാത്രം 169 ക്യാമ്പുകള്‍ ആരംഭിച്ചു. 3 പേർ മരിച്ചതായാണ് റിപ്പോർട്ട്.
content highlights: Cars Parked On Chennai Flyover Ahead Of Cyclone To Avoid 2015 Repeat