തെരഞ്ഞെടുപ്പ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മാസവും തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യയുണ്ടാക്കുന്നതിനാല്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന രീതിയിലേക്ക് രാജ്യം മാറി ചിന്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണഘടന ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയത്തെ കുറിച്ച് കൂടുതലായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ നരേന്ദ്രമോദി ആവശ്യപ്പെട്ടു.

Content Highlight: PM Narendra Modi on One Nation One Election