കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസനാരോ

Brazil's Bolsonaro says he will not take coronavirus vaccine

കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസനാരോ. മാസ്ക് ഉപോയോഗിക്കുന്നത് കൊവിഡിനെ കാര്യക്ഷമമായി പ്രതിരോധിക്കില്ലെന്നും ബോൾസനാരോ പറഞ്ഞു. ലോകത്തെ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ സംഭവിച്ച രാജ്യമാണ് ബ്രസീൽ. കൂടാതെ ബോൾസനാരോയ്ക്ക് കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും കൊവിഡ് പ്രതിരോധങ്ങൾക്കെതിരെ നിഷേധ നിലപാട് തുടരുകയാണ് ബോൾസനാരോ.

ഞാൻ നിങ്ങളോട് പറയുന്നു. ഞാൻ കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നില്ല. അതെൻ്റെ അവകാശമാണ്. ഇങ്ങനെയായിരുന്നു ബ്രസീൽ പ്രസിഡൻ്റിൻ്റെ പരാമർശം. കൊവിഡ് വാക്സിൻ വ്യാപകമായി ലഭ്യമാകുന്ന സാഹചര്യമുണ്ടെങ്കിലും ബ്രസീലുകാർക്ക് വാക്സിനേഷൻ ആവശ്യമില്ലെന്ന നിലപാടാണ് ബ്രസീൽ പ്രസിഡൻ്റിന്. വാക്സിനേഷൻ തൻ്റെ നായയ്ക്ക് മതിയെന്ന് നേരത്തെ ബോൾസനാരോ ട്വീറ്റ് ചെയ്തിരുന്നു. ജനങ്ങൾ വാക്സിൻ എടുക്കണമെന്ന് ബോൾസനാരോ ഭരണകൂടം നിർദേശിയ്ക്കാൻ സാധ്യതയില്ല. 

content highlights: Brazil’s Bolsonaro says he will not take coronavirus vaccine