ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; ഡൽഹിയിൽ പ്രവേശിക്കാൻ കർഷകർക്ക് അനുമതി

Delhi police allows protesting farmers to enter Delhi

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകി പൊലീസ്. ഡൽഹി പൊലീസ് കമ്മീഷണറാണ് ഈക്കാര്യം അറിയിച്ചത്. പ്രതിഷേധിക്കുന്ന കർഷകർക്ക് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാം, ബുരാരിയിലെ നിരങ്കാരി സംഘം ഗ്രൌണ്ടിൽ അവർക്ക് പ്രതിഷേധം തുടരാം. കമ്മീഷണർ പറഞ്ഞു. സമാധാനപൂർണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവർക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് കർഷകരോട് അഭ്യർത്ഥിക്കുന്നുവെന്നും ഡൽഹി പൊലീസ് പി.ആർ.ഒ ഈഷ് സിംഗാർ പറഞ്ഞു.

ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്. വിവിധയിടങ്ങളിൽ പൊലീസ് കർഷകരെ തടയുകയും ജലപീരങ്കികൾ പ്രയോഗിക്കുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ്‌ ബാരിക്കേഡുകളും മുൾകമ്പികളും ട്രക്കും കണ്ടെയ്നറുകളുമെല്ലാം ഉപയോഗിച്ച് തടയാൻ ശ്രമിച്ചിട്ടും പലയിടങ്ങളിലും കർഷകർ ഇവ തട്ടിമാറ്റി മുന്നോട്ട് നീങ്ങുകയായിരുന്നു. 

content highlights: Delhi police allows protesting farmers to enter Delhi