അർണബിനെതിരെ കുറ്റം സ്ഥാപിക്കാൻ എഫ്ഐആറിന് കഴിഞ്ഞില്ല; സുപ്രീം കോടതി

prima facie evaluation of FIR by Maharashtra police doesn't establish the charge against Arnab

ആത്മഹത്യ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിൽ വിശദീകരണം നൽകി സുപ്രീം കോടതി. മഹാരാഷ്ട്ര പൊലീസ് സമർപ്പിച്ച എഫ്ഐആറിൽ അർണബിനെതിരെ കുറ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി. വെെ. ചന്ദ്രചൂഡും ഇന്ദിര ബാനാർജിയും അടങ്ങിയ ബെഞ്ചാണ് അർണബിന് ജാമ്യം അനുവദിച്ചത്. 

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിക്കെതിരേ സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടാൻ തുടങ്ങുകയാണെങ്കിൽ കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുണ്ടാകുമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. പണം നല്‍കാനുണ്ടെന്ന കാരണത്താല്‍ ആത്മഹത്യാ പ്രേരണാ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

അതേസമയം, അന്വേഷണത്തിനോട് സഹകരിക്കണമെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും കോടതി അര്‍ണബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018-ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

Content Highlights: prima facie evaluation of FIR by Maharashtra police doesn’t establish the charge against Arnab