തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം സിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അഡീഷമല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍ രണ്ടാം തവണയും ചോദ്യം ചെയ്യല്‍ നീണ്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചിരുന്നെങ്കിലും ചോദ്യം ചെയ്തിരുന്നില്ല.
വടകരയിലെ വിവിധ സ്ഥാപനങ്ങളില്‍ രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ചില ജ്വല്ലറികളില്‍ പങ്കാളിത്തമുണ്ടന്ന സംശയവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനുണ്ട്. രവീന്ദ്രനുമായി അടുത്ത ബന്ധമുള്ള വടകര സ്വദേശിയായ ചന്ദ്രന് നിക്ഷേപമുണ്ടന്ന് കരുതുന്ന ഹോം അപ്ലൈയന്‍സസ് സ്ഥാപനത്തിലടക്കം ഇന്നലെ ഇ.ഡി പരിശോധനകള്‍ നടത്തിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ ഇന്നും നടതതിയ ശേഷം രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് നീക്കമെന്നാണ് സൂചന.
അതേസമയം, ശിവശങ്കറിന് പിന്നാലെ രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള കേന്ദ്ര ഏജന്‍സിയുടെ നീക്കത്തെ സംശയത്തോടെയാണ് സിപിഎം നോക്കിക്കാണുന്നത്. അതു കൊണ്ട് തന്നെ സംഭവത്തില്‍ എടുത്തു ചാടിയുള്ള പ്രതികരണം വേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍.
Content Highlight: Confusions continues in questioning C M Raveendran