കൊവിഡ് വാക്സിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തും. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും. വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ജനുവരിയിൽ ഇന്ത്യയിൽ 100 മില്യൺ കൊവീഷീൽഡ് ലഭ്യമാകുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല കഴിഞ്ഞ ദിവസം അറിയിച്ചത്. ഫെബ്രുവരിയോടെ ഇത് ഇരട്ടിയാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിൽ അഞ്ച് വാക്സിനുകളാണ് ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലുള്ളത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്സ്ഫോർഡ് വാക്സിൻ്റെ മൂന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. സെെഡസ് കഡില രണ്ടാം ഘട്ടം പൂർത്തിയാക്കി. ഭാരത് ബയോടെക് പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടം ആരംഭിച്ചതേയുള്ളു. ഡെ റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്ഫുടിനിക് V ൻ്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കൽ ഇ എന്ന വാക്സിൻ പരീക്ഷണത്തിൻ്റെ ആദ്യം ഘട്ടത്തിലാണ്.
content highlights: PM Modi to go on a 3-city visit tomorrow to review Covid-19 vaccine development