സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ എൻ ഐ എ നിയമോപദേശം തേടി. കേസിൽ ഇഡിയും കസ്റ്റംസും കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റംസ് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുമെന്നും സൂചനയുണ്ട്.
യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശ വിരുദ്ധ പ്രവർത്തനത്തിന്റെ പട്ടികയിൽ ഉൾപെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വർണ്ണക്കടത്തിൽ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ എൻഐഎ യുഎപിഎ ചുമത്തി കേസെടുത്തത്. കള്ളക്കടത്ത് സ്വർണ്ണമോ അതിലൂടെ സമ്പാദിച്ച പണമോ ദേശ വിരുദ്ധ ശക്തികൾക്ക് കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് എൻഐഎ നടത്തുന്നത്.
കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകളെ കുറിച്ച് വിചാരണ കോടതി പല ഘട്ടത്തിലും എൻഐഎയോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. യുഎപിഎ ചുമത്താൻ മാത്രം ശക്തമായ തെളിവുകളുണ്ടോയെന്നും കോടതി ചോദിച്ചു.
Content Highlights; gold smuggling case, UAPA may be charged against shivashankar