‘തെർട്ടീൻ ലിവ്സ്’; തായ് ഗുഹയിലെ രക്ഷാ പ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു

Ron Howard’s movie on Thai Caves Rescue Thirteen Lives to Shoot in Australia

2018 ൽ നടന്ന തായ് ഗുഹയിലെ രക്ഷാ പ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ‘തെർട്ടീൻ ലിവ്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മാർച്ചിൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ആരംഭിക്കും. 96 ലക്ഷം ഡോളറാണ് നിർമാണച്ചിലവ് (ഏകദേശം 71 കോടി രൂപ). ഓസ്കാർ ജേതാവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ റോൺ ഹോവാർഡാണ് ചിത്രം ഒരുക്കുന്നത്.

സിനിമയുടെ നിർമ്മാണം ഓസ്കാർ ജേതാവ് ബ്രയാൻ ഗ്രേസർ, പിജെ വാൻ സാർഡവിജക്, ഗബ്രിയേൽ ടാന, കരൻ ലണ്ടർ എന്നിവരാണ് നിർവഹിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ ഒരു രക്ഷാ പ്രവർത്തനമായിരുന്നു തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ നടന്നത്. 2018 ജൂൺ 23 ന് ഗുഹ സന്ദർശിക്കാൻ പോയ മുപ എന്ന് പേരുള്ള ഫുട്ബോൾ ടീമിലെ 12 കുട്ടികളും സഹ പരിശീലകനും കനത്ത മഴയെ തുടർന്ന് ഗുഹക്കകത്ത് അകപെടുകയായിരുന്നു.

ക്രമാതീതമായി ഉയർന്ന ജലനിരപ്പ് തിരച്ചിൽ പ്രവർത്തനത്തെ മന്ദഗതിയിലാക്കി. കാണാതായി ഒൻപത് ദിവസത്തിന് ശേഷം ജൂലൈ 2 ന് ബ്രീട്ടീഷ് മുങ്ങൽ വിദഗ്ദന്മാർ പതിമൂന്ന് പേരേയും സുരക്ഷിതമായ നിലയിൽ കണ്ടെത്തുകയായിരുന്നു. ചെളിയും ഇടുങ്ങിയും വഴികളും ഗുഹയിലൂടെ എട്ട് ദിവസത്തെ കഠിന പ്രയത്നത്തിലൂടെ ജൂലൈ 10 ഓടെ എല്ലാവരെയും പുറത്തെത്തിച്ചു.

Content Highlights; Ron Howard’s movie on Thai Caves Rescue Thirteen Lives to Shoot in Australia