ഇന്ത്യ- ഓസ്ട്രേലിയ വിർച്ച്വൽ ഉച്ചകോടി ആരംഭിച്ചു

india australia vertual summit started

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിർച്ച്വൽ രുപത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉച്ചകോടി ആരംഭിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാന മന്ത്രി സ്കോട്ട് മോറിസനും വീഡിയോ കോൺഫറൻസിംഗ് വഴി ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു. ആദ്യമായിട്ടാണ് നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി ഉഭയ കക്ഷി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്നുവെന്നും, ഓസ്ട്രേലിയയുമായുള്ള ബന്ധം ശക്തിപെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. ഇന്തോ പസഫിക് മേഖലയിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാന മന്ത്രി സ്കോട്ട് മോറിസൺ ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി. വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യയ്ക്കുള്ളിലും ജി 20 രാജ്യങ്ങളിലും ഇന്തോ പസഫിക് മേഖലകളിലും മോദി നടത്തുന്ന ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകൾക്ക് നന്ദി പറയുന്നുവെന്നും സ്കോട്ട് മോറിസൺ പറഞ്ഞു.

ജനുവരിയിലായിരുന്നു മോറിസൺ ഇന്ത്യ സന്ദർശനം നിശ്ചയിച്ചിരുന്നത്. ഇത് കാട്ടുതീ പ്രതിസന്ധി മൂലം റദ്ധാക്കിയിരുന്നു. പിന്നീട് കോവിഡ് ഭീഷണി മൂലം യാത്രകൾ നിരോധിച്ച സാഹചര്യത്തിലാണ് ഇരു പ്രധാന മന്ത്രിമാരും തമ്മിൽ വെർച്ച്വൽ കൂടിക്കാഴ്ച നടത്തിയത്.

Content Highlights; india australia vertual summit started