ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം സിബിഐക്ക് തന്നെ വിട്ട് സുപ്രീംകോടതി ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി കേസന്വേഷണം സിബിഐക്ക് വിട്ടത്.
ഒന്നര മണിക്കൂരോളമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സംബന്ധിച്ച് വാദ പ്രതിവാദം നടന്നത്. തുടര്‍ന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിശദമായ വിധിപ്രസ്താവം നടത്തിയത്.
നേരത്തെ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി വിധി ശരി വെച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
Content Highlight: Supreme Court hand over Periya Twin Murder case to CBI