ഷർട്ടിടാതെ വീഡിയോ കോൺഫറൻസിംഗ് വഴി കേസിന് ഹാജരായ മലയാളി അഭിഭാഷകന് സുപ്രീം കോടതി ജസ്റ്റിസിൻ്റെ രൂക്ഷ വിമർശനം. അഡ്വ. എം.എൽ ജിഷ്ണുവിനെയാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു വിമർശിച്ചത്. ഇതെന്ത് സ്വഭാവമാണെന്ന് അദ്ദേഹം ചോദിച്ചു. വീഡിയോ കോൺഫറൻസ് വഴിയുള്ള കോടതി നടപടികൾ തുടങ്ങി എട്ടുമാസം പിന്നിട്ടിട്ടും ഇപ്പോഴും അശ്രദ്ധ തുടരുകയാണോ എന്നും ജസ്റ്റിസ് ചോദിച്ചു. ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ച കേസിൽ വാദം തുടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
നാഗേശ്വര റാവുവിന് പുറമെ ജസ്റ്റിസ് ഹേമന്ത് ഗുപ്തയും ബെഞ്ചിലുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിൻ്റെ പുതിയ സ്റ്റാൻഡിങ് കൌൺസലാണ് എം.എൽ ജിഷ്ണു. കഴിഞ്ഞ ഒക്ടോബറിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഡിവെെ ചന്ദ്രചൂഡിൻ്റെ ബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് അഭിഭാഷകൻ ഷർട്ടിലാതെ വന്നത്. ജൂണിൽ ടീ ഷർട്ട് ധരിച്ച് കട്ടിലിൽ കിടന്ന് ക്യാമറയിൽ പ്രത്യക്ഷപ്പെട്ട അഭിഭാഷകനും കോടതിയുടെ വിമർശനം നേരിടേണ്ടി വന്നിരുന്നു.
content highlights: “What is this behavior?” Supreme Court laments as another lawyer appears shirtless