തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപന തോത് കുറഞ്ഞതും, രോഗം ഒരു പരിധി വരെ നിയന്ത്രിക്കാനുമായ സാഹചര്യത്തിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ചിലത് കൂട്ടി ചേര്‍ത്തത്.
ക്ലസ്റ്ററുകളില്‍ പെട്ടെന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമമ്മാരും, കടുത്ത പോഷകാഹാര കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് കണ്ടെയ്ന്‍മെന്റ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ക്ലസ്റ്ററുകളില്‍ വേഗത്തില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ക്കും പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ അറിയിച്ചു.
വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്ന് മാസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്.
Content Highlight: Kerala Government changed Covid testing protocol