കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യം സമ്മാനിച്ച പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് കായികതാരങ്ങൾ

will return the awards in solidarity with protesting farmers sports stars from Punjab

കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജ്യം സമ്മാനിച്ച പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് അറിയിച്ച് കായിക താരങ്ങൾ രംഗത്ത്. പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് അറിയിച്ച് ഗുസ്തി താരം കർത്താർ സിങ്ങും, ബാസ്ക്കറ്റ് ബോൾ താരം സർജ്ജൻ സിംഗും ഹോക്കി താരം രജ്ബീർ കൌറും അടക്കമുള്ളവരാണ് രംഗത്തെത്തിയത്. ഗുസ്തി താരവും പത്മശ്രീ, അർജുന അവാർഡ് ജോതാവുമാണ് കർത്താർ സിങ്. ബാസ്ക്കറ്റ് ബോൾ താരവും അർജുന അവാർഡ് ജോതാവും ഹോക്കി താരവുമാണ് രജ്ഭീർ കൌർ.

സമരത്തിനോടുള്ള സർക്കാരിന്റെ സമീപനത്തിൽ കായിക താരങ്ങൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. കൂടാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുന്നതും താരങ്ങൾ അപലപിച്ചു. വിവാദ കാർഷിക നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപെട്ടുള്ള കർഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുകയാണ്. ദില്ലി അതിർത്തികൾ സ്തംഭിപ്പിച്ചു കൊണ്ടാണ് കർഷകരുടെ സമരം തുടരുകയാണ്. കർഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയമായിരുന്നു.

Content Highlights; will return the awards in solidarity with protesting farmers sports stars from Punjab