കര്‍ഷക പ്രതിഷേധം: കര്‍ഷകരുമായി ഇന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധമായ ദില്ലി ചലോ മാര്‍ച്ച് എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. കര്‍ഷകരുമായി ഇനതിന് മുമ്പ് മൂന്ന് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് നാലാം തവണയും കേന്ദ്ര നേതൃത്വം ചര്‍ച്ചക്ക് ഒരുങ്ങുന്നത്.

നേരത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഉപാധികളെല്ലാം കര്‍ഷകര്‍ തള്ളിയിരു്‌നനു. കാര്‍ഷിക നിയമം പിന്‍വലിക്കുകയെന്ന തീരുമാനത്തില്‍ തന്നെ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയാണ്. കര്‍ഷകരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കാന്‍ തയാറായെങ്കിലും ഉപാധികള്‍ വെച്ചുള്ള ചര്‍ച്ചക്ക് തയാറല്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് മധ്യപ്രദേശില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന സിംഘു അതിര്‍ത്തിയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, കര്‍ഷകരുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കാണുമെന്നാണ് സൂചന.

Content Highlight: Center hold another meeting with farmers amid farmer protest