പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ.ഡിയുടെ മിന്നല്‍ പരിശോധന; ഒരേസമയം തിരുവനന്തപുരത്തും മലപ്പുറത്തും റെയ്ഡ്

തിരുവനന്തപുരം/മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പരിശോധന നടത്താന്‍ ഒരേസമയം തിരുവനന്തപുരത്തും മലപ്പുറത്തും എന്‍ഫോഴ്‌സ്‌മെന്റിന്റെ മിന്നല്‍ പരിശോധന. കരമന അഷ്റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒ.എം.എ. സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്.

കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറത്തെ വാഴക്കാട്ടെ വീട്ടിലും റെയ്ഡ് തുടരുകയാണ്.

റെയ്ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്ത് വിട്ടിട്ടില്ല.

Content Highlight: ED Raid on Popular Front Leaders house