കാർഷിക പരിഷ്കരണ നിയമം റദ്ധാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ

https://factinquest.com/wp-admin/post-new.php

കാർഷിക പരിഷ്കരണ നിയമ റദ്ധാക്കുന്നത് പ്രായോഗികല്ലെന്ന് കേന്ദ്രസർക്കാർ. കർഷകരുമായുള്ള രണ്ടാംഘട്ട ചർച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കർഷക സംഘടനകളുമായി കേന്ദ്രം നടത്തുന്ന രണ്ടാംഘട്ട ചർച്ച തുടരുകയാണ്. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാൻ തയ്യാറാണെന്നും കർഷകരോട് അനുഭാവപൂർവമായ നിലപാടാണുള്ളതെന്നും കേന്ദ്രസർക്കാർ അറിയിച്ചു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം നിർത്തില്ലെന്ന് കർഷകർ വ്യക്തമാക്കി.

ഡൽഹി-ഹരിയാന അതിർത്തികളിലേക്ക് കൂടുതൽ കർഷകർ വന്നു കൊണ്ടിരിക്കുകയാണ്. സമരം ഏഴാം ദിവസത്തിലെത്തിയതോടെ ഡൽഹിയിലേക്ക് പഴം പച്ചക്കറി ഭക്ഷ്യ വസ്തുക്കൾ എന്നിവക്കൊക്കെ ക്ഷാമം നേരിട്ട് തുടങ്ങി. ഇനിയും സമരം തുടർന്നാൽ ഡൽഹി കടുത്ത ക്ഷാമത്തിലേക്ക് പോകും. അതിന് മുൻപ് പ്രശ്നം പരിഹരിക്കുന്നതിനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നുവെന്നാണ് സൂചന.

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് പുറപെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇതിനോടകം സമരത്തിലാണ്. സമരം നടത്തുന്ന മുഴുവൻ സംഘടനകളേയും പ്രധാനമന്ത്രി ചർച്ചക്ക് വിളിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Content Highlights; ministers talk with farmers