കർഷകർക്ക് മുന്നിൽ കേന്ദ്രം മുട്ടുമടക്കി; മെഹബൂബ മുഫ്തി

Farmers’ protest brought Centre to its knees, tweets Mehbooba Mufti

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷകരെ പിന്തുണച്ച് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കർഷകർ കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ചെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. സമാധാനപരമായി നടക്കുന്ന കർഷകരുടെ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നത് സർക്കാർ കർഷകരോട് പരാജയപ്പെടതുകൊണ്ടും അവരെ ഭയപ്പെടുന്നതുകൊണ്ടുമാണെന്ന് മുഫ്തി പറഞ്ഞു. ജനങ്ങളുടെ ശക്തിയെ ഭയപ്പെടുന്നവരാണ് ബിജെപി സർക്കാരെന്ന് ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത കേന്ദ്ര നടപടി ചൂണ്ടിക്കാട്ടി മുഫ്തി പറഞ്ഞു.

പി.ഡി.പി യുവജന വിഭാഗം പ്രസിഡൻ്റ് വാഹിദ് പാരയുടെ വീട് സന്ദർശിക്കാൻ അനുവദിക്കാതെ തന്നെ നിയമവിരുദ്ധമായി വീണ്ടും വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ബിജെപി മന്ത്രിമാർക്കും അവരുടെ പാർട്ടി പ്രവർത്തകർക്കും ജമ്മു കാശ്മീരിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നും തൻ്റെ കാര്യം വരുമ്പോൾ മാത്രമാണ് സുരക്ഷാ പ്രശ്നം ആരോപിക്കുന്നതെന്നും മുഫ്തി ചൂണ്ടികാണിച്ചിരുന്നു. കേന്ദ്ര സർക്കാരിൻ്റെ പല നിയമങ്ങൾക്കും ഉത്തരവുകൾക്കുമെതിരെ മുഫ്തി കാശ്മീരിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

content highlights: Farmers’ protest brought Centre to its knees, tweets Mehbooba Mufti