50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുമതിയില്ല; ശബരിമലയിൽ നിലപാട് മാറ്റി സർക്കാർ

Sabarimala virtual queue guidelines changed

അമ്പത് വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെർച്വൽ ക്യൂ ബുക്കിങ്. ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം  വർധിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച വെെകിട്ട് അഞ്ചു മണി മുതലാണ് പുതിയ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചത്. ദർശനത്തിന് ബുക്ക് ചെയ്യാനുള്ള നിർദേശത്തിലാണ് സർക്കാരിൻ്റെ നിലപാട് മാറ്റം വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ദർശനത്തിന് 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. അതിനുശേഷം ഇതാദ്യമായാണ് 50 വയസിന് താഴെയുള്ള സ്ത്രീകൾക്ക് ദർശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി സർക്കാർ പറയുന്നത്. 

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ 65 വയസിന് മുകളിലുള്ളവർക്കും 10 വയസിന് താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ലെന്നും പുതിയ നിർദേശത്തിലുണ്ട്. 

content highlights: Sabarimala virtual queue guidelines changed