കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കൊവിഡ്

ഛണ്ഡീഗഡ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് പോസിറ്റീവായ വിവരം ആഭ്യന്തര മന്ത്രി അറിയിച്ചത്. അംബാല കണ്ടോണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

ബാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റ മൂന്നാംഘട്ട പരീക്ഷണത്തിലായിരുന്നു മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. പരീക്ഷണത്തില്‍ സന്നദ്ധ പ്രവര്‍ത്തകനാകാന്‍ മന്ത്രി സ്വയം സന്നദ്ധത അറിയിക്കുകയായിരുന്നു.

വാക്‌സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇരിക്കെയാണ് വാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് രോഗം പിടിപെടുന്നത്.

Content Highlight: Haryana Health Minister Anil Vij test Covid positive after taking Covid Vaccine