ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. തലസ്ഥാനത്തെ കൊടും തണുപ്പിലും പോരാട്ട വീര്യം ചോരാതെ പ്രതിഷേധിക്കുന്നവര്‍ക്കായിരുന്നു പിന്തുണ. ഇതിനിടെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് തണുപ്പിനെ അതിജീവിക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഗായകന്‍ ദില്‍ജിത് ദോസാന്‍ത്സ് ഒരു കോടി രൂപ നല്‍കി.
നേരത്തെ കര്‍ഷക സമരത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയ നടി കങ്കണക്കെതിരെയും ദില്‍ജിത് രംഗത്ത് വന്നിരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദില്‍ജിത് സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.
സര്‍ക്കാറിനോട് ഞാന്‍ അപേക്ഷിക്കുന്നു, പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറരുത്. ഈ പ്രശ്‌നത്തെ ചെറുതാക്കി കാണരുത്. നമുക്ക് അന്നം തരുന്നവരാണ് ഇവര്‍. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് കേള്‍ക്കാനുള്ള മനസ്സ് സര്‍ക്കാര്‍ കാണിക്കണമെന്നും ദില്‍ജിത് ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് പരസ്യമായി രംഗത്ത വന്നവരില്‍ ഒരാളാണ് ദില്‍ജിത്.
Content Highlight: Diljit Dosanjh singer donates Rs 1 crore to buy warm clothes for protesting farmers in Delhi