അഞ്ച് മണിക്കൂര്‍ മൗനം; ചര്‍ച്ചയില്‍ നിശബ്ദ പ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍; ബുധനാഴ്ച്ച ആറാംവട്ട ചര്‍ച്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയില്‍ അഞ്ച് മണിക്കൂറോളം മൗനം തുടര്‍ന്ന് കര്‍ഷക പ്രതിനിധികള്‍. ‘യെസ്, നോ’ പ്ലക്കാര്‍ഡുകളും ഭക്ഷണവുമായാണ് കര്‍ഷകര്‍ ചര്‍ച്ചക്കെത്തിയത്. അഞ്ചാംവട്ട ചര്‍ച്ചയും സമവായമാകാതെ പിരിഞ്ഞു.

കര്‍ഷക പ്രതിഷേധത്തിന് ഇടയാക്കിയ മൂന്നു നിയമങ്ങളും റദ്ദാക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നിന്നു. തറവില തുടരുമെന്ന ഉറപ്പ് ഉത്തരവായി ഇറക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനവും കര്‍ഷകര്‍ സ്വീകരിച്ചില്ല. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉച്ചഭക്ഷണം കഴിക്കാനും കര്‍ഷര്‍ വിസമ്മതം അറിയിച്ചു. ഉച്ചഭക്ഷണംനല്‍കി കേന്ദ്ര സര്‍ക്കാര്‍ ആതിഥേയ മര്യാദ പ്രകടിപ്പിക്കുന്നതിന് പകരം പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടത്.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉള്‍പ്പടെയുളള പാനലാണ് 40 കര്‍ഷകസംഘടനകളുടെ പ്രതിനിധികളുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച കേന്ദ്ര പ്രതിനിധികളുമായി ആറാംവട്ട ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ സമ്മതിച്ചിട്ടുണ്ട്.

Content Highlight: Silent Protest ;farmers bring their own food and ‘yes no’ placards