രാജമൗലി ചിത്രം ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ടും

Alia Bhat join the team RRR

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആർആർആറിൽ ബോളിവുഡ് താരം ആലിയ ഭട്ടും ജോയിൻ ചെയ്തു. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയർ എൻ.ടിആറും രാംചരണുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാംചരൺ അല്ലൂരി സീതരാമ രാജാവും ആയിട്ടാണ് ചിത്രത്തിലെത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിച്ചേർത്താണ് തിത്രം ഒരുക്കുന്നത്. രുധിരം, രൌദ്രം, രണം എന്നാണ് ആർ.ആർ.ആർ എന്ന പേരു കൊണ്ട് ഉദ്ദേശിക്കുന്നത്.

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദിൽജിത്ത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.10 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം

Content Highlights; Alia Bhat join the team RRR