രാജമൗലി കോമരം ഭീമിനെ മുസ്ലിം തൊപ്പി ധരിപ്പിച്ചു, ഇത് അംഗീകരിക്കാനാകില്ല; രാജമൗലിക്കെതിരേയും പുതിയ ചിത്രത്തിനെതിരേയും ഭീഷണിയുമായി ബിജെപി നേതാവ്

RRR row over Bheem, Telangana BJP Chief threatens filmmaker SS Rajamouli

സംവിധായകൻ രാജമൗലിക്കെതരേയും ഏറ്റവും പുതിയ ചിത്രത്തിനെതിരേയും ഭീഷണിയുമായി ബിജെപി നേതാവ് രംഗത്ത്. ഹൈദരാബാദിലെ ചരിത്ര നായകനായ ഗോത്ര നേതാവ് കോമരം ഭീമിന്റെ ജീവിത കഥ അടിസ്ഥാനമാക്കി ഒരുങ്ങുന്ന രാജമൗലി ചിത്രത്തിനെതിരെയാണ് ഭീഷണിയുമായി ബിജെപി നേതാവ് എത്തിയത്.

തെലങ്കാന എംപിയും ബിജെപി നേതാവുമായ ബന്ദി സജ്ജയ് ആണ് ചിത്രത്തിനെതിരെ ഭീഷണി മുഴക്കിയത്. ഒക്ടോബർ ആദ്യ വാരം പുറത്തിറങ്ങിയ ടീസറിൽ ഭീമിനെ അവതരിപ്പിക്കുന്ന നടൻ ജൂനിയർ എൻടിആർ മുസ്ലിങ്ങളുടെ തൊപ്പി ധരിച്ചെത്തുന്ന സീനിനെതിരെയാണ് ബന്ദി സജ്ജ രംഗത്തെത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്നാണ് ബന്ദി സജ്ജ വാദിച്ചത്.

“ഒരു സെന്‍സേഷനായി രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല” എന്ന് ബന്ദി സജ്ജയ് പറഞ്ഞു. ദബ്ബകയിൽ നടന്ന പൊതുപരിപാടിയിൽ വെച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്

ടീസർ..

Content Highlights; RRR row over Bheem, Telangana BJP Chief threatens filmmaker SS Rajamouli