ആർആർആർ തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് രാജമൗലി

S Rajamouli Announces the Release Date of 'RRR'

ബാഹുബലിക്ക് ശേഷം എസ്. എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ഒക്ടോബർ 13ന് തിയറ്ററുകളിലെത്തും. രാജമൗലി തൻ്റെ ട്വിറ്റർ പേജിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. ‘2021 ഒക്ടോബർ 13ന് തീയുടേയും ജലത്തിൻ്റേയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം’ എന്ന കുറിപ്പോടെയാണ് പ്രഖ്യാപനം. ഒപ്പം ജൂനിയർ എൻടിആറും രാം ചരണും ഒന്നിച്ചുള്ള പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.  

രൗദ്രം, രണം, രുദിരം എന്നതിൻ്റെ ചുരുക്കപേരാണ് ആർആർആർ. 450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വാതന്ത്ര സമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

content highlights: SS Rajamouli Announces the Release Date of ‘RRR’