കേന്ദ്രത്തിൻ്റെ കാർഷിക നയങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. ഒരു കാരണവശാലും കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നും കർഷക വിരുദ്ധ നിയമങ്ങൾ കേരളം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ഇതിൻ്റെ പേരിൽ കേന്ദ്രത്തിൻ്റെ ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഇപ്പോൾ നടക്കുന്നത് നഗ്നമായ ഭരണഘടന ലംഘനമാണ്. കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഭരണഘടന പോലും ലംഘിച്ചുകൊണ്ട് അധികാരം കേന്ദ്ര സർക്കാരിൽ മാത്രം കേന്ദ്രീകരിക്കുന്ന നടപടിയാണ് ഇതിലൂടെ നടപ്പിലാകുന്നതെന്നും മന്ത്രി വി.എസ്. സുനിൽ കുമാർ ആരോപിച്ചു.
content highlights: Kerala to move plea against agriculture bill 2020 in SC