ഇതര സംസ്ഥാന തൊഴിലാലികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു; സാമ്പത്തിക തര്‍ക്കമെന്ന് സൂചന

ഇടുക്കി: ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് ജില്ലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ സജ്ഞയ് ബാസ്‌കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഷുക്ലാലിന്റെ ഭാര്യ വാസന്തിക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട്.

തോട്ടം തൊഴിലാലികളായ നാല് പേരും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

Content Highlight: Two migrant workers killed in conflict