ജിയോ 5 ജി സേവനം അടുത്ത വർഷം പകുതിയോടെ; പ്രഖ്യാപനവുമായി മുകേഷ് അംബാനി

Jio 5G Service to Launch in India in Second Half of 2021, Reveals Mukesh Ambani

റിലയൻസ് ജിയോ 5 ജി സേവനങ്ങൾ അടുത്ത വർഷം രണ്ടാം പകുതിയിൽ ആരംഭിക്കുമെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി. ഇതിനായിട്ടുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിർമിക്കുമെന്നും അംബാനി വ്യക്തമാക്കി.

ഇന്ത്യയിൽ 5 ജി വിപ്ലവത്തിന്റെ മുന്നിൽ ജിയോ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 2021 ന്റെ രണ്ടാം പകുതിയിൽ അതുണ്ടാവും. തദ്ധേശീയമായി വികസിപ്പിച്ച ശൃംഖലയും ഹാർഡ് വെയറും സാങ്കേതിക വിദ്യയുമായിരിക്കും അതിന് ഉപയോഗിക്കുകയെന്ന് മുകേഷ് അംബാനി കൂട്ടിച്ചേർത്തു. ജിയോയുടെ 5 ജി സർവീസ് ആത്മനിർഭർ ഭാരത് എന്ന കാഴ്ചപാടിന്റെ തെളിവായിരിക്കും.

5 ജി സർവീസ് വേഗത്തിൽ തുടങ്ങാൻ നയപരമായ നടപടികൾ വേണമെന്നും അദ്ധേഹം അഭിപ്രായപെട്ടു. അടുത്ത രണ്ടോ മൂന്ന് വർഷത്തിനുള്ളിൽ 5 ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന ഭാരതീ എയർടെൽ മേധാവി സുനിൽ മിത്തലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അംബാനിയുടെ പ്രഖ്യാപനം.

Content Highlights; Jio 5G Service to Launch in India in Second Half of 2021, Reveals Mukesh Ambani