സ്വർണ്ണക്കടത്ത് കേസിൽ സ്പീക്കൽ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.
മന്ത്രിമാരും സ്പീക്കറും സ്വർണ്ണക്കടത്തിനായി സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അധോലോക സംഘങ്ങളെ സഹായിക്കുന്നതിനായി നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. സ്പീക്കറുടെ വിദേശ യാത്രകൾ പലതും ദുരൂഹമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഭഗവാന്റെ പേരുള്ള പ്രമുഖന് സ്വർണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പേര് പറഞ്ഞ് വിമർശിച്ച് കൊണ്ട് സുരേന്ദ്രൻ രംഗത്തെത്തിയത്.
വികസനത്തെ കുറിച്ച് സംസാരിക്കാൻ ഇരു മുന്നണികൾക്കും അവകാശമില്ലെന്നും അഴിമതിക്കെതിരായ ശക്തമായ ജനവികാരമാണ് കേരളത്തിൽ ഉള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും അഴിമതിയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Content Highlights; Speaker helped in gold smuggling, alleges Surendran