കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കത്തയച്ചു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം. തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്നാണ് രവീന്ദ്രന് എന്‍ഫോഴ്സ്മെന്റിന് അയച്ച കത്തില്‍ പറയുന്നത്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും രവീന്ദ്രന് കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇമെയില്‍ സന്ദേശം ആണ് സിഎം രവീന്ദ്രന് ഇഡിക്ക് കൈമാറിയത്.
തനിക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രന് കത്തില്‍ പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളായത് കൊണ്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നതിനാലും ചോദ്യം ചെയ്യലില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് എന്‍ഫോഴ്സ്മെന്റ് എന്നാണ് വിവരം. ആരോഗ്യം വീണ്ടെടുക്കും വരെ കാത്തിരിക്കാനാകും എന്‍ഫോഴ്സ്മെന്റ് തീരുമാനം.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും അതിന് സാധിക്കില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍പ് രണ്ടുതവണ എന്‍ഫോഴ്സ്മെന്റ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യത്തെ തവണ കോവിഡ് ബാധയെ തുടര്‍ന്നും രണ്ടാമത്തെ തവണ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നും രവീന്ദ്രന് ഹാജരായിയിരുന്നില്ല.
Content Highlights: CM Raveendran’s letter to ED asking More time to appear for questioning