സൗദിയില്‍ കോവിഡ് വാക്സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി. ഫൈസര്‍ കമ്പനിക്കാണ് സൗദിയില്‍ ഇപ്പോള്‍ അനുമതി ലഭിച്ചത്. വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭിക്കും. വാക്‌സിന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ ഫൈസര്‍ ബയോടെക് വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യുവാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കിയത്. ഇതോടെ വാക്സിന്‍ സൗദിയില്‍ ഇറക്കുമതി ചെയ്യുവാനും ഉപയോഗിക്കുവാനും സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും, പരീക്ഷണ ഘട്ടങ്ങളിലെ ഫലങ്ങളും, വാക്സിന്റെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ചും വിശദമായ പഠനം നടത്തിയ ശേഷമാണ് അംഗീകാരം നല്‍കാനും, ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ ആരംഭിക്കുവാനും തീരുമാനിച്ചത്. വാക്സിന്‍ രാജ്യത്ത് എത്തുന്ന തിയതിയും, വിതരണം സംബന്ധിച്ച വിവരങ്ങളും ആരോഗ്യ മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കും.
Content Highlight: Saudi give permission to start Pfizer Covid Vaccine distribution