മൂന്നാറിലും വാഗമണിലും കയ്യേറ്റം ഒഴിപ്പിക്കുന്നു; 100 ഏക്കറോളം ഭൂമി പിടിച്ചെടുത്തു

Huge Eviction at Munnar and Vagamon

മൂന്നാറിലും വാഗമണ്ണിലും റവന്യു വകുപ്പ് കയ്യേറ്റം ഒഴിപ്പിക്കുന്നു. ആകെ നൂറ് ഏക്കറോളം ഭൂമിയാണ് തിരിച്ചുപിടിച്ചത്. ഹെെക്കോടതി ഉത്തരവിൻ്റ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പിൻ്റെ നടപടി. അടുത്ത കാലത്തെ ഏറ്റവും വലിയ കെെയേറ്റം ഒഴിപ്പിക്കലുകളിൽ ഒന്നാണ് ഇന്ന് നടന്നത്.

മൂന്നാർ പോതമേട്ടിൽ ടോൾ ട്രീ റിസോർട്ട് വ്യാജപട്ടയമുണ്ടാക്കി കെെവശപ്പെടുത്തിയ സ്ഥലമാണ് പിടിച്ചെടുത്തത്. മൂന്നാർ എൽആർ തഹസിൽദാർ കെ. രാധകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സർവ്വേ സംഘമാണ് നടപടി സ്വീകരിച്ചത്. സർവേ നമ്പർ 231, 241, 243 എന്നിവയിൽ ഉൾപ്പെട്ട പതിനേഴരയേക്കർ ഭൂമി പിടിച്ചെടുത്തു. 

വാഗമൺ ഉളുപ്പുണിയിൽ എറണാകുളം സ്വദേശി സിറിൽ പി. ജേക്കബ് കഴിഞ്ഞ പത്ത് വർഷമായി അനധികൃതമായി കെെവശം വച്ചിരുന്ന 79 ഏക്കർ സ്ഥലവും പിടിച്ചെടുത്തു. സർവേ നമ്പർ 818, 819, 879 എന്നിവയിൽ ഉൾപ്പെട്ട ഭൂമിയാണ് പിടിച്ചെടുത്തത്. 2011-2012 കാലത്ത് മൂന്നാറിൽ ഉണ്ടായിരുന്ന പ്രത്യേക ദൌത്യസംഘം 79 ഏക്കറിലേത് കയ്യേറ്റമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ നടപടി വെെകുകയായിരുന്നു. 

content highlights: Huge Eviction at Munnar and Vagamon