തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നല്ല രീതിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി ഭരണത്തിൽ വരുമെന്നും നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. എല്ലാ വാർഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്.
ഇടതു പക്ഷത്തിന്റേയും വലതു പക്ഷത്തിന്റേയുംഎല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കുന്നതിനുള്ള ശക്തമായ സംഘാടന സംവിധാനവും എൻഡിഎ ഒരുക്കിയിട്ടുണ്ടെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വലിയ മുന്നേറ്റമുണ്ടാക്കും കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾ നേടുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
Content Highlights; K Surendran on election day