നിർബന്ധിത കുമ്പസാരം നിരോധിക്കണന്ന് ആവശ്യപെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

supreme court ban confession in orthodox church petition

ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിർബന്ധിത കുമ്പസാരം ഭരണഘടനയിലെ മൌലികാവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് രണ്ട് സഭാ വിശ്വാസികളാണ് ഹർജി സമർപ്പിച്ചത്.

കുമ്പസാര രഹസ്യം പരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നും സ്ത്രീകളെ ലൈംഗീക ചൂഷണം ചെയ്യുന്നതിനും പണം തട്ടിയെടുക്കുന്നതിനും കുമ്പസാരം മറയാക്കുന്നുവെന്നും, മൌലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികൾ ഹർജി നൽകിയത്. കൂടാതെ വൈദികന് മുന്നിൽ പാപങ്ങൾ ഏറ്റു പറയുന്നതിനായി നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഹർജിയിൽ ആരോപിച്ചു.

Content Highlights; supreme court ban confession in orthodox church petition