കഴുത ചാണകവും ആസിഡും ഉപയോഗിച്ച് വ്യാജ സുഗന്ധ വ്യജ്ഞനങ്ങൾ ഉണ്ടാക്കുന്ന സംഘം പോലീസ് കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ ഹത്രാസിൽ നവിപൂരിലാണ് വ്യാജ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. ഹിന്ദു യുവാഹിനി നേതാവായ അനൂപ് വർഷനാണ് വ്യാജ ഉത്പന്ന ഫാക്ടറി നടത്തിയിരുന്നത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ലോക്കൽ ബ്രാൻഡുകളുടെ പേരിൽ പാക്ക് ചെയ്ത മൂന്നൂറ് കിലോ വ്യാജ സുഗന്ധ വ്യജ്ഞന ഉത്പന്നങ്ങൾ പിടികൂടിയതായി പോലീസ് വ്യക്തമാക്കി. വ്യാജ സുഗന്ധ വ്യജ്ഞനങ്ങൾ നിർമിക്കുന്നതിനായി നിരവധി ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന ആസിഡും കഴുത ചാണകവും കൃത്രിമ നിറങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മല്ലിപൊടി, മുളകു പൊടി, ഗരം മസാല, മഞ്ഞൾപൊടി തുടങ്ങിയ ഉത്പന്നങ്ങളുടെ പാക്കറ്റുകളാണ് കണ്ടെടുത്തത്. കണ്ടെടുത്ത ഉത്പന്നങ്ങൾ പരിശോധനക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കേസെടുത്തതായും പോലീസ് വ്യക്തമാക്കി.
Content Highlights; UP: Fake spice factory using acid, donkey dung unearthed