കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ഇരുപത്തി രണ്ടാം ദിവസത്തിലേക്ക്

farmers protest in 22 days

കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭം ഇന്ന് ഇരുപത്തി രണ്ടാം ദിവസത്തിലേക്ക്. കർഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുമ്പോഴും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സർക്കാർ ഇപ്പോഴും. ഇതുവരെ റോഡപകടങ്ങളിലും തണുപ്പ് മൂലവും ദില്ലി ചലോ മാർച്ചിൽ മരിച്ച കർഷകരുടെ എണ്ണം മുപ്പതായി. ഇന്നലെയും ഒരു കർഷകൻ മരണപെട്ടിരുന്നു. മരിച്ച കർഷകർക്കായി ആദരാജ്ഞലി അർപ്പിക്കുന്നതിനായി വരുന്ന 20 ന് ശ്രദ്ധാജ്ഞലി ദിനം ആചരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.

അതേസമയം നിയമങ്ങൾ അംഗീകരിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെ ആവശ്യപെട്ടിരുന്നു. കൂടാതെ റോഡ് ഉപരോധിച്ച് കർഷകർ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ടുള്ള പൊതു താത്പര്യ ഹർജിയിൽ സുപ്രീംകോടതി ഇന്നലെ കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. ഇക്കാര്യം പരിശോധിക്കുന്നതിനായി കർഷക സംഘടനകളെ കൂടി ഉൾപെടുത്തി കൊണ്ട് ഒരു സമതി രൂപികരിക്കണമെന്നും സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും.

Content Highlights; farmers protest in 22 days