ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. എല്ലാ അന്വേണ ഏജൻസികൾക്കും നിയമം ബാധകമെന്ന് ഡിജിപി നിർദേശിച്ചു. ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സർക്കുലർ.
സ്വർണക്കടത്ത് പ്രതികളെ അടക്കം കേസുമായി ബന്ധപ്പെട്ട് ജയിലിൽ പാർപ്പിക്കുകയും പിന്നീട് വിവിധ ഏജൻസികൾ ജയിലിലെത്തി ചോദ്യം ചെയ്തത് ഏറെ വിവാദങ്ങൾക്കും വഴിവെച്ച സാഹചര്യത്തിലാണ് ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന ഉത്തരവിപ്പോൾ ഇറക്കിയിരിക്കുന്നത്.
കൂടാതെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തു പോയ സംഭവത്തിലും ജയിലിൽ സ്വപ്‌നയ്ക്ക് ഭീഷണി നേരിട്ട ആരോപണത്തിലും ജയിൽ വകുപ്പിന് നിരവധി കുറ്റപ്പെടുത്തലുകൾ നേരിടേണ്ടതായി വരികയും ചെയ്തു. ഈ കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാണ് ജയിൽ ഡിജിപി ഇങ്ങനൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Content Highlights; prison interrogations should be videotaped