‘വിജയത്തിന് പിതൃത്വം വഹിക്കാന്‍​ ഒരുപാട് തന്തമാരുണ്ടാകും പരാജയം എപ്പോഴും അനാഥമായിരിക്കും’; പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Mullappaly Ramachandran in local body election

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസം പാർട്ടിക്ക് ഉണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പൊതുരാഷ്ട്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാഞ്ഞത് തീര്‍ത്തും നിരാശാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിജയത്തിന് പിതൃത്വം വഹിക്കാന്‍​ ഒരുപാട് തന്തമാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ 20 ൽ 19 നേടിയപ്പോൾ എനിക്കാരും പൂച്ചെണ്ട്​ തന്നിട്ടില്ലെന്നും എന്നിട്ടും ഇപ്പോള്‍ പരാജയം ഉണ്ടായപ്പോള്‍ അതിന്‍റെ പൂർണ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡൻറ്​ എന്ന നിലയിൽ താൻ ഏൽക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. തന്‍റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതു പോലെയാണ് മാധ്യമങ്ങൾ തന്നെ ആക്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു

Content Highlights; Mullappaly Ramachandran in local body election