സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു; കാസര്‍കോട് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആള്‍കൂട്ടം

കാസര്‍കോട്: സംസ്ഥാനത്തെ ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആകാംഷയോടെ പാര്‍ട്ടികള്‍. കൊവിഡ് ചട്ടം പാലിച്ച് വോട്ടെണ്ണലിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും കാസര്‍കോട് സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തടിച്ച് കൂടി. പാസ് പരിശോധന വൈകിയതോടെയാണ് ആളുകള്‍ കൊവിഡ് പ്രോട്ടോകോള്‍ തകര്‍ത്ത് ആളുകള്‍ തടിച്ച് കൂടിയത്.

കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആള്‍കൂട്ടത്തിനും ആഹ്ലാദ പ്രകടനത്തിനും വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ആളുകള്‍ നിയന്ത്രണമില്ലാതെ കൂട്ടം കൂടിയത്. കൊട്ടാരക്കര ഗേള്‍സ് ഹയര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് ആള്‍കൂട്ടം കണ്ടത്. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങളും പാര്‍ട്ടി പാര്‍ട്ടി പ്രതിനിധികളും ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറുകയായിരുന്നു.

അതേസമയം, മറ്റ് ജില്ലകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫാണ് മുന്നേറ്റം കാഴ്ച്ച വെക്കുന്നത്. എല്‍ഡിഎഫ് കോട്ടയായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നത് എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ബിജെപി ലീഡ് ചെയ്യുന്നത്.

Content Highlight: Local body elections Vote counting