കാർഷിക നിയമങ്ങൾക്കെതിരയുള്ള കർഷകരുടെ സമരം 24-ാം ദിവസത്തിലേക്ക്. സമരം കൂടുതൽ കടുപ്പിക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതിനായി കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. നിയമങ്ങൾ പിൻവലിക്കില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കർഷക സംഘടനകളും.
സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഷാകരുമായി കർഷക സംഘടനകളുടെ ചർച്ച തുടരുകയാണ്. അതിനിടെ കർഷക സമരത്തിൽ പിന്തുണയുമായി ബിജെപിയുടെ മുതിർന്ന നേതാവ് രംഗത്തെത്തിയിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് ആണ് ദില്ലിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. കർഷകരുടെ ആവശ്യം ന്യായമാമെന്നും അംഗീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു.
സമരത്തിനിടെ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുന്നതിനായി നാളെ ശ്രദ്ധാഞ്ജലി ദിനമായി ആചരിക്കും. അതിനിടെ സ്വയം വെടിവെച്ച് മരിച്ച സിഖ് പുരോഹിതൻ ബാബ രാംസിഗിന്റെ സംസ്കാരം നടത്തണമെന്ന് ആവശ്യപെട്ടു കൊണ്ട് ബന്ധിക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights; farmers protest in 24 days